Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Miraculous

ഫുഡ് കോര്‍ട്ടിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ക്ക് അത്ഭുതരക്ഷ

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഫുഡ് കോര്‍ട്ടിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. ആളുകള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മേശയുടെ മുകളിലേക്കാണ് മരക്കൊമ്പ് വീണത്. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ഈറ്റ് കൊച്ചി എന്ന ഫുഡ് കോര്‍ട്ടിന്‍റെ റൂഫ് പൊളിഞ്ഞ് മരക്കൊമ്പ് മേശയിലേക്ക് വീണത്.

അഞ്ചോളം കടകളുള്ള ഫുഡ് കോര്‍ട്ട് ആണിത്. എന്നാല്‍ ആളുകള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വിനോദസഞ്ചാരികള്‍ ഏറ്റവും കൂടുതല്‍ എത്തുന്ന കൊച്ചിയിലെ ഒരു മേഖലയാണ് ഫോര്‍ട്ട് കൊച്ചി. അതുകൊണ്ട് തന്നെ ഇവിടെയുള്ള ഫുഡ് കോര്‍ട്ടുകളില്‍ എന്നും വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്.

പിഡബ്ല്യുഡി റെസ്റ്റ് ഹൗസിന് സമീപമുള്ള ഫുഡ് കോര്‍ട്ടിന് അടുത്തായി നിരവധി മരങ്ങളാണ് അപകടകരമായ രീതിയില്‍ നില്‍ക്കുന്നത്. കഴിഞ്ഞ മഴക്കാലങ്ങളില്‍ മരത്തിന്‍റെ ചില്ലകള്‍ വെട്ടി മാറ്റുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്തവണ ഇതുവരെ ചില്ലകള്‍ വെട്ടി മാറ്റിയിട്ടില്ല. അപകടകരമായ മരച്ചില്ലകള്‍ വെട്ടി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Latest News

Corehub Up